Featured

Post Top Ad

Your Ad Spot

Friday, June 1, 2018

കാറിനു തീ പിടിക്കുമ്പോൾ



                  ടുത്തിടെയായി  നാം സ്ഥിരമായി കേൾക്കുന്ന ഒരു വാർത്തയാണ് കാറിനു തീ പിടിച്ചു എന്നത്. വാഹനം ഓടിക്കുന്നവർ മാത്രമല്ല യാത്ര ചെയ്യുന്നവരും പേടിയോടെ കേൾക്കുന്ന ഒരു വാർത്തയും ഇതാണ്. എന്താണ് ഇതിനു പിന്നിലെ കാരണം?

                     കാർ  യാത്രയിൽ  കാർ സ്റ്റാർട്ട് ചെയുമ്പോൾ മുതൽ  എപ്പോഴും നാം ശ്രദ്ധാലുക്കളായിരിക്കണം നമുക്ക് ആസ്വാദ്യകരമല്ലാത്ത വിധത്തിലുള്ള മണമോ പുകയോ അവഗണിച്ചുകളയരുത്. കൃത്യമായ ഇടവേളകളിൽ കാർ സർവീസ് ചെയ്യാൻ മറക്കരുത്.

                     കാറിനു തീപിടിക്കുന്നു എന്നു തോന്നിയാൽ ഒരിക്കലും മനസാന്നിദ്ധ്യം നഷ്ടപ്പെടുത്താതെ എത്രയും വേഗം കാറിനു വെളിയിലിറങ്ങണം.ചെറു പുക മാത്രമാണു വരുന്നതെങ്കിൽമാത്രം സ്വന്തമായി കാർ പരിശോധിച്ചാൽ മതിയാകും.അപകടകരമാം വിധം തീ പടർന്നാൽ കാറിനടുത്തു നിൽക്കരുത്.

                     ഇന്നത്തെ കാലത്തു കാറിനു തീ പിടിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണ്.യുവ തലമുറ കാറിനെ രൂപം മാറ്റി ഓടിക്കുന്നതിൽ തല്പരരുമാണ് ഈ രൂപമാറ്റം തന്നെ കാർ തീ പിടിക്കുന്നതിനു ഒരു കാരണമാണ്.
 
                    എല്ലാവരും ജോലിക്കും യാത്രകൾക്കും കൂടുതലായി ആശ്രയിക്കുന്നത് കാറിനെയാണ്. ദൂരെയാത്രക്കായി പോകുമ്പോൾ ഒരുപാടു സാധനങ്ങൾ നാം കൂടെ കൊണ്ടുപോകാറുണ്ട്അവ അലക്ഷ്യമായി ഇടത്തെ കഴിവതും ചിട്ടയായി അടുക്കിവെയ്ക്കാൻ നാം ശ്രദ്ധചെലുത്തണം. അതുപോലെതന്നെ ജോലിക്കാർ തങ്ങളുടെ കാറിൽ ബോഡി പെർഫ്യൂംസും സ്ത്രീകളാണെങ്കിൽ തങ്ങളുടെ നെയിൽ പോളിഷ്, റിമൂവർ എന്നിവയും എപ്പോഴും കരുതാറുണ്ട് . വാഹനത്തിലേക്കു അടിക്കുന്ന ചൂടു കൂടുമ്പോൾ പെർഫ്യൂം ബോട്ടിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതാണ്.അതുപോലെതന്നെ നെയിൽപോളിഷ് റിമൂവർ തീ പിടിക്കാൻ സാധ്യതയുള്ളതാണ് കാരണം റിമൂവറിൽ അടങ്ങിയിരിക്കുന്ന അസറ്റോൺ തീ പടർത്താനും കാരണമാകും. എന്നാൽ കാർ പെർഫ്യൂമിന് തീ പിടിക്കില്ല.

                  കാറിനുള്ളിലെ പുകവലി അപകടം വിളിച്ചുവരുത്തുന്നതാണ് എന്ന കാര്യം പ്രത്യേകം ഓർക്കണം. മറ്റു ലഹരി പദാർത്ഥങ്ങളും പൂർണ്ണമായി ഉപേക്ഷിച്ചാൽ യാത്ര ആനന്ദകരവും ആസ്വാദ്യകരവുമാക്കാം. കാറിനുള്ളിൽ തീ അണക്കാനുള്ള ഉപകരണം സൂക്ഷിക്കാവുന്നതാണ്. കാറിലെ വയറിങ്,ബാറ്ററി,കൂളിംഗ് സിസ്റ്റം എന്നിവ ഇടയ്ക്കിടയ്ക്ക് ചെക്ക് ചെയുന്നത് ഉത്തമമാണ്.മ്യൂസിക് സിസ്റ്റം ഫിറ്റ് ചെയ്യുമ്പോഴുണ്ടാകുന്ന അപാകതകളും കമ്പനി ബൾബുകൾക്കു പകരം വെട്ടം കൂട്ടാനായി മാറി വെക്കുന്ന ബൾബുകളുംവരെ കാറിനു തീ പിടിക്കാൻ കാരണമായേക്കും.

                  

                   

Your Ad Spot

Pages