
സിം കാർഡ് നമുക്കെല്ലാം വളരെ പരിചിതമായ ഒന്നാണ്. നമുക്കെല്ലാവർക്കും ഒന്നിൽകൂടുതൽ സിം കാർഡ് കണക്ഷനുകളുമുണ്ട് എന്നാൽ സിംകാർഡിനെക്കുറിച്ചു കൂടുതലായി എന്തറിയാം?ഒരുപക്ഷേ മൊബൈൽ ഫോൺ എന്നതിനേക്കാളേറെ നമ്മൾ പറയുന്നതും സിംകാർഡ് എന്നതു തന്നെയാകും കാരണം സിംകാർഡാണ് ഒരു മൊബൈൽ ഫോണിൽ ഏറ്റവും പ്രധാന ഘടകം.
ശരിക്കും എന്താണു സിംകാർഡ്? സിം എന്നതു ഒരു ചുരുക്കപ്പേരാണു, സബ്സ്ക്രൈബേർസ് ഇൻഫർമേഷൻ മൊഡ്യൂൾ എന്നതാണ് സിംകാർഡ്. വിപണിയിൽ എല്ലാ മൊബൈൽ സേവനദാതാക്കളുടേയും സിംകാർഡ് ലഭ്യമാണ്.
രണ്ടുതരത്തിലുള്ള സിംകാർഡുകളാണ് നിലവിലുള്ളത്. പ്രീപെയ്ഡ് സിംകാർഡും പോസ്റ്റ്പെയ്ഡ് സിംകാർഡും. നമ്മൾ കൂടുതലായും ആശ്രയിക്കുന്നത് പ്രീപെയ്ഡ് സിംകാർഡുകളാണ്. പ്രീപെയ്ഡ് സിംകാർഡിൽ നമ്മുടെ ആവശ്യാനുസരണം റീചാർജ് ചെയ്തു ഉപയോഗിക്കാം. നമുക്കു വേണ്ട സേവനങ്ങളുടെ തുക മുൻകൂറായി അടക്കേണ്ടതാണ് പ്രീപെയ്ഡ് കണക്ഷനുകളിൽ.
രണ്ടാമത്തേതാണ് പോസ്റ്റ്പെയ്ഡ് കണക്ഷനുകൾ. പോസ്റ്റ്പെയ്ഡ് കണക്ഷനിൽ നമ്മൾ ഉപയോഗിച്ച സേവനങ്ങൾക്കനുസരിച്ചുള്ള തുകയാണു അടക്കേണ്ടത്, ഇത് മാസം തോറും സേവനദാതാക്കൾക്കു നൽകണം.
സിംകാർഡുകളിൽ നമുക്കാവശ്യമുള്ള വിവരങ്ങൾ ഒരു പരിധിവരെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.ഫോൺ നമ്പറുകൾ, പേരുകൾ, മെസേജുകൾ തുടങ്ങിയവ സിംകാർഡിൽ സൂക്ഷിക്കാവുന്നതാണ്.