കാർഷികമേഖല ഇന്നു വലിയൊരു തകർച്ചയുടെ വക്കിലാണ്. യുവ തലമുറ കാർഷികവൃത്തിയിൽ ആകൃഷ്ടരായി മുന്നിട്ടിറങ്ങുമ്പോഴും കാർഷിക ഉല്പന്നങ്ങൾക്ക് വേണ്ടത്ര വില ലഭിക്കാത്തതു ഇവരെ പിന്നോട്ടു വലിക്കുന്നു.നമ്മുടെ രാജ്യത്തു ഏറ്റവും കൂടുതൽ ജനങ്ങൾ തൊഴിൽ ചെയ്യുന്നതും കാർഷിക മേഖലയിലാണ്.
കർഷകർ പകലന്തിയോളം പണിയെടുത്താലും അവർക്കു ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന വില വളരെ തുച്ഛമാണ്. തങ്ങളുടെ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന വിലയനുസരിച്ചാണ് കർഷകരുടെ ജീവിതാവസ്ഥയും. എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും വിപണിയിൽ വില കുറയുമ്പോഴും അതുപയോഗിച്ചു ഉണ്ടാകുന്ന ഉത്പന്നങ്ങൾക്ക് വില കുറയാറില്ല ഉദാഹരണത്തിന് റബ്ബർ, വിപണിയിൽ റബ്ബർ വില കുറയുമ്പോഴും റബ്ബർ ഉത്പന്നങ്ങൾക്ക് വില കൂടുകയാണ് ചെയുന്നത്.
കൃഷി മറ്റെന്തിലുമുപരി പ്രാധാന്യമർഹിക്കുന്ന മേഖലയും കർഷകർ മറ്റാരേക്കാളുമുപരി പ്രശംസയർഹിക്കുന്നവരുമാണ് എന്നതിൽ യാതൊരു സംശയവുമില്ല.എന്നാൽ തങ്ങളുടെ പരിശ്രമത്തിനും അധ്വാനത്തിനും തക്കതായ പ്രതിഫലം ലഭിക്കാതെ വരുന്നതാണ് കർഷകരെ തളർത്തുന്നത്.